World

പാകിസ്ഥാന് പൂർണ്ണ ബോധ്യമുണ്ട്  ഇന്ത്യ ആക്രമിക്കുമെന്ന് ; റേഷനും വെള്ളവും കരുതിവയ്‌ക്കാൻ പി‌ഒ‌കെയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് പാക് സർക്കാർ

എൽ‌ഒ‌സിയിലെ താമസക്കാരോട് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് പാകിസ്ഥാൻ അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇത് ചൂണ്ടി കാണിക്കുന്നത്

Published by

ഇസ്ലാമാബാദ് : ഇന്ത്യ തീർച്ചയായും ആക്രമിക്കുമെന്ന് പാകിസ്ഥാന് പൂർണ്ണ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാൻ സർക്കാർ ഇപ്പോൾ പാക് അധീന കശ്മീരിലെ പൗരന്മാരോട് ദീർഘകാലത്തേക്ക് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

രൂക്ഷമായ ഒരു യുദ്ധമുണ്ടായാൽ പാക് അധിനിവേശ കശ്മീരിലെ പൗരന്മാർക്ക് ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിടേണ്ടിവരുമെന്നും ഷെഹബാസ് ഷെരീഫിന് നന്നായി അറിയാം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള യഥാർത്ഥ അതിർത്തിക്ക് സമീപം വർദ്ധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്താണ് പാക് അധീന കശ്മീർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

എൽ‌ഒ‌സിയിലെ താമസക്കാരോട് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് പാകിസ്ഥാൻ അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇത് ചൂണ്ടി കാണിക്കുന്നത്.

കൂടാതെ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം ഒഴിവാക്കാൻ പാകിസ്ഥാൻ എല്ലാ തലങ്ങളിലും തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വയിൽ വ്യോമാക്രമണ സൈറണുകൾ സ്ഥാപിക്കുകയും അതിർത്തി ഗ്രാമങ്ങൾക്ക് ചുറ്റും ബങ്കറുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് പറഞ്ഞാലും അത് നിറവേറ്റുമെന്ന് പാകിസ്ഥാന് അറിയാം. നേരത്തെ ഉറി, പുൽവാമ ആക്രമണങ്ങൾക്ക് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിലും ബാലക്കോട്ടിലും സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തി പ്രതികാരം ചെയ്തിരുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി മോദി തീവ്രവാദികൾ തീർച്ചയായും അവരുടെ പ്രവൃത്തികൾക്ക് വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക