വാഷിംഗ്ടൺ : അഫ്ഗാനിസ്ഥാനിലെ ഒരു വ്യോമതാവളം ചൈന പിടിച്ചെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ചൈന ഏറ്റെടുത്തുവെന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 2021-ൽ അമേരിക്ക ഒഴിപ്പിച്ച അതേ വ്യോമതാവളമാണിത്.
” ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്, ലോകത്തിലെ ഏറ്റവും ശക്തവും നീളമേറിയതുമായ റൺവേകളിൽ ഒന്ന്, ചൈന ആണവ മിസൈലുകൾ നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂർ അകലെയാണിത്,” – ട്രംപ് പറഞ്ഞു.
നേരത്തെ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ കീഴിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്നത് വിനാശകരം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചാരിക്കർ നഗരത്തിന് ഏകദേശം 11 കിലോമീറ്റർ തെക്കുകിഴക്കും കാബൂളിൽ നിന്ന് 47 കിലോമീറ്റർ വടക്കും മാറി അഫ്ഗാനിസ്ഥാനിലെ പർവാൻ പ്രവിശ്യയിലാണ് ബഗ്രാം എയർഫീൽഡ് സ്ഥിതി ചെയ്യുന്നത്.
ബോംബറുകളും വലിയ ചരക്ക് വിമാനങ്ങളും പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള 11,800 അടി റൺവേയാണ് വ്യോമതാവളത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: