India

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ചത് പത്തോളം പേർ ; മഥുരയിലും മുസ്ലീം കുടുംബം ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു

Published by

മഥുര : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ചത് പത്തോളം പേർ . മഥുര ജില്ലയിലെ ഛാട്ട തെഹ്സിൽ പ്രദേശത്തെ മുസ്ലീം കുടുംബമാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത് . ഗൃഹനാഥൻ ഉൾപ്പെടെ 8 പേരാണ് ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയത്. മതം മാറിയ ശേഷം മുഹമ്മദ് സാക്കിർ തന്റെ പേര് ജഗദീഷ് എന്ന് മാറ്റി. ഈ കുടുംബത്തിനായി ഹിന്ദു യുവവാഹിനിയാണ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത് . വൈദിക പൂജകൾ, ഹവനം, മന്ത്രജപം എന്നിവയോടെ മതപരിവർത്തനം പൂർത്തിയാക്കി.

പരിക്രമ മാർഗിലെ ശ്രീജി വാതിക കോളനിയിലെ ഭഗവത് ധാം ആശ്രമത്തിലായിരുന്നു ചടങ്ങ് . ഗംഗാ ജലം ഉപയോഗിച്ച് ശുദ്ധീകരണം നടത്തി, തുടർന്ന് വേദ ആചാരങ്ങൾക്കനുസൃതമായി യാഗങ്ങൾ അർപ്പിച്ചാണ് മതപരിവർത്തന പ്രക്രിയ പൂർത്തിയാക്കിയത് . പരിപാടിയുടെ അവസാനം, സാക്കിർ അടക്കമുള്ളവർ കാവി ഷാൾ അണിയുകയും ചെയ്തു. തന്റെ പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്നും എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്റെ കുടുംബം ഇസ്ലാം സ്വീകരിച്ചതാണെന്നും സാക്കിർ പറഞ്ഞു. ജീവിതകാലം മുഴുവൻ ഹിന്ദു ആചാരങ്ങൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാജസ്ഥാൻ സ്വദേശിയായ അദ്ധ്യാപകനും, ഗാസിയാബാദ് സ്വദേശിയായ യുവതിയും പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാം മതം ഉപേക്ഷിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by