Kerala

വെളളറടയില്‍ മദ്യപിച്ച് പൊലീസുകാരെ മര്‍ദിച്ച പ്രതി പിടിയില്‍

പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്

Published by

തിരുവനന്തപുരം: വെളളറടയില്‍ മദ്യപിച്ച് പൊലീസുകാരെ മര്‍ദിച്ച പ്രതി പിടിയില്‍. മദ്യപിച്ചു പരസ്യമായി പ്രശ്‌നം ഉണ്ടാക്കിയ പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്.

കൂതാളി സ്വദേശിയായ ഷൈജു മോഹന്‍(35) നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാള്‍.

പ്രതിയെ കോടതിയില്‍ ഹാജരാക്കി . കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by