പാലക്കാട് : കല്ലടിക്കോട് ആസിഡ് കുടിച്ച അഞ്ചുവയസുകാരന് ഗുരുതരാവസ്ഥയില്‍.ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന് ഫൈസാന്‍ ആണ് ഗുരുതരാവസ്ഥയിലുളളത്.
വ്യാഴാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം. ശരീരത്തിലെ അരിമ്പാറ ചികിത്സയ്ക്കായി വീട്ടില്‍ കോള കുപ്പിയില്‍ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തില്‍ കുടിച്ചത്.
കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു.കുട്ടിയെ തൃശൂരിലുള്ള ജൂബിലി മിഷന് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: