കോഴിക്കോട്: നഗരമധ്യത്തില്‍ 15 വയസുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍.ബീഹാര്‍ കിഷന്‍ ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍ (36), ഹിമാന്‍ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ 15 വയസുകാരിയെ കഴിഞ്ഞ ദിവസമാണ് ആക്രമിച്ചത്.പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതികള്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക