കൊച്ചി: കേരളത്തിലേക്ക് വന്ന ട്രെയിനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലോക്മാന്യതിലകില്‍ നിന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്ക് വന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗോവയില്‍ നിന്ന് കയറിയ യുവാവിന്റെ പോക്കറ്റില്‍ നിന്ന് കണ്ണൂര്‍ വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കണ്ടെത്തി.പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ സംശയം തോന്നി ഗാര്‍ഡിനെ വിവരം അറിയിച്ചു.
രാവിലെ മുതല്‍ യുവാവിന് അനക്കമുണ്ടായിരുന്നില്ലെന്ന് ട്രെയിനില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു.പൊലീസ് അന്വേഷണം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: