തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു.മൂന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു. ഇവര്‍ നീന്തി കരയ്‌ക്ക് കയറി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.
ബുധനാഴ്ച രാവിലെ 6.45 ഓടെ അഴിമുഖത്തായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്.
കഴിഞ്ഞ ദിവസം ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധനം കഴിഞ്ഞ് വരികയായിരുന്ന വള്ളം തലകീഴായി മറിഞ്ഞ് 17 പേര്‍ കടലില്‍ വീണു. പിന്നീട് ഇവര്‍ നീന്തി കരയ്‌ക്ക് കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: