കണ്ണൂര്‍: മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ പൊതു സ്ഥലത്ത് ഗര്‍ഭനിരോധന ഉറകള്‍ തള്ളിയ സംഭവത്തില്‍ കമ്മ്യൂണിറ്റി തല സംഘടനയായ സ്‌നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി.ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തില്‍ 5000 രൂപയാണ് പിഴ ചുമത്തിയത്.
എച്ച്‌ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യേണ്ടിയിരുന്ന ഉല്‍പ്പന്നങ്ങളാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗര്‍ഭനിരോധന ഉറകള്‍, പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഗര്‍ഭ നിരോധന ഉറകളും ഗര്‍ഭ പരിശോധന കിറ്റുകളുമാണ് ചാക്കുകളിലാക്കി തളളിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് വെള്ളിയാംപറമ്പില്‍ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയില്‍ കണ്ടെത്തിയത്. ആയിരക്കണക്കിന് പാക്കറ്റുകളാണ് 20 ചാക്കുകളിലായി നാലിടത്തായി തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകളും ലൂബ്രിക്കന്റുകളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: