ന്യൂദല്‍ഹി :കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ അദ് നാന്‍ സാമി എന്ത് പറയുന്നുവെന്ന് പരിഹസിച്ച പാകിസ്ഥാനിലെ മുന്‍ മന്ത്രിക്ക് അത് വിഡ്ഡിയായ തന്നോട് പറയേണ്ട കാര്യമില്ലെന്ന് ഗായകന്‍ അദ് നാന്‍ സാമി. നിരക്ഷരനായ വിഡ്ഡി എന്നാണ് അദ് നാന്‍ സാമി മുന്‍ പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് അഹമ്മദ് ഹുസൈനെ അദ് നാന്‍ സാമി വിശേഷിപ്പിച്ചത്.
പാക് പൗരത്വമുള്ളവര്‍ ഇന്ത്യ വിടണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം പുറത്തുവന്നതോടെയാണ് മുന്‍ പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് അഹമ്മദ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം എടുത്ത അദ് നാന്‍ സാമിയെ പരിഹസിച്ചത്. ഇതോടെയാണ് അദ് നാന്‍ സാമിയുടെ കാര്യം എന്താകും എന്ന രീതിയില്‍ കളിയാക്കിക്കൊണ്ട് മുന്‍ പാക് മന്ത്രി ഫവാദ് അഹമ്മദ് ഹുസൈന്‍ തന്റെ എക്സിലെ സമൂഹമാധ്യമപേജില്‍ പോസ്റ്റിട്ടത്. ഇതാണ് അദ് നാന്‍ സാമിയെ പ്രകോപിപ്പിച്ചത്.
ബ്രിട്ടനില്‍ വളര്‍ന്ന അദ് നാന്‍ സാമി ഇന്ത്യന്‍ പൗരത്വം എടുത്തയാളാണ്. അച്ഛന്‍ പാകിസ്ഥാന്‍ കാരനും അമ്മ ജമ്മു സ്വദേശിയുമാണ്. 2001 മുതല്‍ ഇന്ത്യയിലാണ് അദ് നാന്‍ സാമി താമസിക്കുന്നത്. നേരത്തെ അദ്ദേഹത്തിന് സന്ദര്‍ശകവിസയും പാകിസ്ഥാന്റെയും കാനഡയുടെയും പൗരത്വവുമുണ്ടായിരുന്നു. പിന്നീട് 2015ല്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ച അദ് നാന്‍ സാമിക്ക് 2016ല്‍ പൗരത്വം കിട്ടി. പിന്നീട് ഇന്ത്യന്‍ പൗരനായി അദ്ദേഹം ഇന്ത്യയില്‍ ജീവിച്ചുവരികയായിരുന്നു.
“വിഡ്ഡീ എന്‍റേ വേരുകള്‍ പെഷവാറില്‍ നിന്നാണ് ലാഹോറില്‍ നിന്നല്ല. താങ്കള്‍ വാര്‍ത്തവിനിമയമന്ത്രിയല്ല, ദുഷ് വാര്‍ത്താ വിനിമയ മന്ത്രിയാണ്. താങ്കള്‍ക്ക് വാര്‍ത്തയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. “- ഇതായിരുന്നു അദ് നാന്‍ സാമിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. പഹല്‍ഗാം ആക്രമണവാര്‍ത്ത കേട്ടപ്പോള്‍ തന്റെ ഹൃദയം ലക്ഷക്കണക്കിന് കഷണങ്ങളായി നുറുങ്ങിയെന്നും മനുഷ്യത്വത്തിന് എങ്ങിനെയാണ് ഇത്രയും തരം താഴാന്‍ കഴിയുന്നതെന്നും ആയിരുന്നു അദ് നാന്‍ സാമിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: