India

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു, റോ മുന്‍ മേധാവി അലോക് ജോഷി ചെയര്‍മാന്‍

Published by

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു, ഗവേഷണ വിശകലന വിഭാഗം (റോ) മുന്‍ മേധാവി അലോക് ജോഷിയെ പുതിയ ചെയര്‍മാനായി നിയമിച്ചു. മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം. സിന്‍ഹ, മുന്‍ ദക്ഷിണ കരസേന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ. സിംഗ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന, റിട്ട.ഐപിഎസ് ഉദ്യോഗസ്ഥരായ രാജീവ് രഞ്ജന്‍ വര്‍മ്മ, മന്‍മോഹന്‍ സിംഗ്, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ബി വെങ്കിടേഷ് വര്‍മ്മ എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരിന് പുറത്തുള്ള പ്രഗത്ഭരായ ദേശീയ സുരക്ഷാ വിദഗ്ധരുടെ ഒരു സംഘമാണ് എന്‍എസ്എബിയില്‍ ഉള്‍പ്പെടുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക