India

ഈ മതഭ്രാന്ത് സഹിക്കാൻ വയ്യ : പഹൽഗാം ഭീകരാക്രമണം മനസ് തകർത്തു ; മുസ്ലീം പെൺകുട്ടി ഇസ്ലാം മതം ഉപേക്ഷിച്ച് , സനാതന ധർമ്മം സ്വീകരിച്ചു

Published by

ഗാസിയാബാദ് : കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മനം നൊന്ത് മുസ്ലീം പെൺകുട്ടി സനാതന ധർമ്മം സ്വീകരിച്ചു . ഗാസിയാബാദ് സ്വദേശിയായ നേഹാ ഖാനാണ് മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത്. മുസ്ലീം മതവുമായി ബന്ധപ്പെട്ട അക്രമത്തിൽ നിന്നും മതഭ്രാന്തിൽ നിന്നും അകലം പാലിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും നേഹാഖാൻ പറഞ്ഞു.

ഹിന്ദു രക്ഷാ ദളിന്റെ സഹായത്തോടെയായിരുന്നു നേഹ മതം മാറിയത് . മതപരമായ ആചാരങ്ങളോടെ ഹിന്ദുമതം സ്വീകരിച്ച നേഹ തന്റെ പേര് നേഹ ശർമ്മ എന്ന് മാറ്റി. കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ മതം ചോദിച്ച് ഹിന്ദുക്കളെ ലക്ഷ്യം വയ്‌ക്കുന്നത് കണ്ടപ്പോൾ വേദന തോന്നിയെന്നും നേഹ പറഞ്ഞു. ചില മുസ്ലീങ്ങളൂടെ മനസിൽ ഭീകരവാദം ഉണ്ടെന്ന് തോന്നിത്തുടങ്ങി. ഈ മാനസിക ആഘാതം കാരണമാണ് സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും നേഹ പറയുന്നു.

മതപരിവർത്തന ചടങ്ങിൽ ഹിന്ദു രക്ഷാദൾ മേധാവി പിങ്കി ചൗധരിയും പങ്കെടുത്തു. പൂർണ്ണ മതപരമായ ആചാരങ്ങളോടെ യാഗം നടത്തി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് നേഹ സനാതന ധർമ്മം സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by