Kerala

വായന നശിക്കുമ്പോള്‍ മാനവികത ഇല്ലാതാവുന്നു: ആര്‍. പ്രസന്നകുമാര്‍

Published by

ഗുരുവായൂര്‍: വായന നശിക്കുമ്പോള്‍ മാനവികത ഇല്ലാതാവുന്നുവെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. മനുഷ്യന്‍ പാകപ്പെടുന്നത്‌ വായനയിലൂടെയാണ്. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷിക പൊതുയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ഗുരുവായൂര്‍ കിഴക്കേനട ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ജി.സതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോ. സെക്രട്ടറി സന്തോഷ്‌കുമാര്‍ ഇലവുംതിട്ട വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മയില്‍പ്പീലി മാനേജിങ് എഡിറ്റര്‍ കെ.പി. ബാബുരാജന്‍ ബാലഗോകുലം സുവര്‍ണ്ണ ജയന്തി വര്‍ഷത്തിലെ മയില്‍പ്പീലി മാസികയുടെ പദ്ധതികള്‍ അവതരിപ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എ. രഞ്ചുകുമാര്‍,മയില്‍പ്പീലി ചീഫ് എഡിറ്റര്‍ സി.കെ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് മധു കോട്ട, ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല എന്നിവര്‍ സംസാരിച്ചു.

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായി ചെയര്‍മാന്‍ – ജി സതീഷ് കുമാര്‍ (എറണാകുളം ), വൈസ് ചെയര്‍മാന്‍ , മധു കോട്ട (പത്തനംതിട്ട). ജനറല്‍ സെക്രട്ടറി- കെ.പി ബാബുരാജന്‍ (പാലക്കാട് ) , ജോയിന്റ് സെക്രട്ടറി- പി. സന്തോഷ് കുമാര്‍ ഇലവുംതിട്ട (പത്തനംതിട്ട), ഖജാന്‍ജി-കെ.വി ശരത് വാര്യര്‍ (കോഴിക്കോട്).

സി. കെ. ബാലകൃഷ്ണന്‍ (കോഴിക്കോട്), പി.ടി.പ്രഹഌദന്‍ (കോഴിക്കോട്) , എസ്. ശ്രീലാസ് (കോഴിക്കോട്) , ഗിരീഷ് ചിത്രശാല (പത്തനംതിട്ട), വിപിന്‍ .എ (കോഴിക്കോട്), അഡ്വ. ഹരികൃഷ്ണന്‍ സി.പി (കോഴിക്കോട്) -അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഉപസമിതികളില്‍ ശ്രീലാസ് കെ.കെ. ധനേഷ് , അതുല്‍ ദാസ് , അഡ്വ. ഹരികൃഷ്ണന്‍ സി. (എന്‍.എന്‍ കക്കാട് പുരസ്‌കാര സമിതി). മധു കോട്ട , വി.എസ് മധുസൂദനന്‍ , ഗീതാ ബിജു, എം.ബി ജയന്‍ (യങ് സ്‌കോളര്‍ അവാര്‍ഡ് സമിതി). ഹരികൃഷ്ണന്‍, ശിവപ്രസാദ് (യങ് സ്‌കോളര്‍ അക്കാദമി കൗണ്‍സില്‍). സി.കെ ബാലകൃഷ്ണന്‍ ( സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ), കെ.പി ബാബുരാജന്‍ , പി.ടി പ്രഹ്ലാദന്‍ ( വാര്‍ഷിക പതിപ്പ് ). ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഗോപി പുതുക്കോട് , ശിവപ്രസാദ് ദല്‍ഹി , ശ്രീജിത്ത് മുത്തേടത്ത് (പത്രാധിപ സമിതി).

കെ.പി ബാബുരാജന്‍ , ഗിരീഷ് ചിത്രശാല , പി.ടി പ്രഹഌദന്‍ , രതീഷ്, ഗോപകുമാര്‍ ചെങ്ങന്നൂര്‍ (മയില്‍പ്പീലികൂട്ടം) എന്നിവരെയും ചുമതലപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക