World

ഭാരതത്തിനെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: നവാസ് ഷെരീഫ്

Published by

ഇസ്ലാമാബാദ്: ഭാരതത്തിനെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ ഉപദേശിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്നം പരിഹരിക്കാന്‍ യുദ്ധം ഒഴിവാക്കി സാധ്യമായ മറ്റെല്ലാ നയതന്ത്രമാര്‍ഗങ്ങളും പ്രയോഗിക്കണമെന്നാണ് സഹോദരനായ ഷഹബാസിനോട് നവാസ് ഷെരീഫിന്റെ ഉപദേശം. കഴിഞ്ഞ ദിവസം ലഹോറില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഭാരതത്തിന്റെ നടപടികള്‍ക്ക് പകരമായി പാകിസ്ഥാന്‍ ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെയെടുത്ത തീരുമാനങ്ങളെ കുറിച്ചും ഷഹബാസ് നവാസ് ഷെരീഫിനോട് സംസാരിച്ചു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയുള്ള ഭാരതത്തിന്റെ തീരുമാനം യുദ്ധ ഭീഷണിയുണ്ടാക്കുന്നതാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. എന്നാല്‍ ഭാരതത്തിനെതിരെ കടുത്ത നീക്കങ്ങള്‍ അരുതെന്ന് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചെന്നാണ് വിവരം. നയതന്ത്ര മാര്‍ഗത്തിലൂടെ ഭാരതവുമായുള്ള ബന്ധം പുനസ്ഥാപിക്കണമെന്നും നവാസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by