കോഴിക്കോട് : പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് കുത്തേറ്റു. കോഴിക്കോട് എസ്എച്ച്ഒയ്‌ക്കും പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബുവിനുമാണ് കുത്തേറ്റത്. പയ്യാനക്കല്‍ സ്വദേശി അര്‍ജാസാണ് പൊലീസുകാരെ കുത്തിയത്.
ലഹരിക്കേസില്‍ പ്രതിയായ അര്‍ജാസിനെ ഏറെക്കാലമായി പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. ഇതിലുള്ള പകയാണ് അക്രമണത്തിന് കാരണം.
നോട്ടീസ് പതിച്ച പൊലീസുകാരന്‍ മറ്റൊരു പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് അര്‍ജാസ് ആക്രമിച്ചത്. പൊലീസ് വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടി ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം ശ്രമിക്കുന്നതിനിടെയും ഇയാള്‍ പൊലീസുകാരെ ആക്രമിച്ചു. ഏറെ സാഹസികമായാണ് പൊലീസുകാര്‍ അര്‍ജാസിനെ കീഴ്പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: