Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Published by

കോട്ടയം: ചങ്ങനാശ്ശേരി എന്‍.എസ്.എസ് മിഷന്‍ ഹോസ്പിറ്റലില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കാലിലെ ശസ്ത്രക്രിയയ്‌ക്കു ശേഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയാണ് സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി എന്‍ വാസവനും ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളും ഉണ്ടായിരുന്നു. 15 മിനിറ്റോളം മുഖ്യമന്ത്രി ആശുപത്രിയില്‍ ചെലവഴിച്ചു. ആരോഗ്യം വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങിയെത്താന്‍ കഴിയട്ടെയെന്ന് ആശംസിച്ചു.
കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സുകുമാരന്‍ നായരെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by