ഒട്ടാവ: ഇന്ത്യയില്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക് പണവും ആയുധവും നല്‍കി സഹായിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചിരുന്ന കാനഡയിലെ സിഖുകാരുടെ സംഘടനയുടെ നേതാവിന് കാനഡയിലെ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി. കാനഡ പൊതുതെരഞ്ഞെടുപ്പിൽ ഖാലിസ്ഥാൻ വാദിയായ സിഖ് നേതാവ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി)ക്ക് കനത്ത തോല്‍വി.
കാനഡയിലെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ പലപ്പോഴും മോദി സര്‍ക്കാരിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും നിലപാട് എടുത്തിരുന്നത് ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാനായിരുന്നു. ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്ന സിഖ് തീവ്രവാദി കാനഡയില്‍ കൊല്ലപ്പെട്ടപ്പോള്‍ ആ കുറ്റം ഇന്ത്യയുടെ മേല്‍ ചാര്‍ത്തി ആഗോളസമൂഹത്തിന് മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്താന്‍ ജസ്റ്റിന്‍ ട്രൂഡോ ശ്രമിച്ചതും ഈ ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാനായിരുന്നു. കാരണം അന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ കാനഡ ലിബറല്‍ പാര്‍ട്ടിക്ക് ഭരിയ്‌ക്കാനുള്ള ഭൂരിപക്ഷം നേടിയത് ജഗ്മീത് സിങ്ങിന്റെ പിന്തുണയോടെയായിരുന്നു.
ഇക്കുറി കാനഡയിലെ തെരഞ്ഞെടുപ്പില്‍ ജഗ്മീത് സിങ്ങിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. രണ്ട് തവണ , ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ജയിച്ചിട്ടുള്ള ജഗ്മീത് സിങ്ങ് മൂന്നാമതും ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചതെങ്കിലും ലിബറൽ സ്ഥാനാർത്ഥിയായ വേഡ് ചാങ്ങിനോട് തോറ്റു. ജഗ്മീത് സിങ്ങിന് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. ചാങ് 40 ശതമാനത്തിലധികം വോട്ടുകൾ നേടി.
ജഗ്മീതിന്റെ പാർട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. 12 സീറ്റുകൾ ലഭിക്കാത്തതിനാൽ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എൻഡിപിക്ക് ദേശീയ പദവി നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളില്‍ വരെ ജയിച്ചുകയറിയ എന്‍ഡിപിക്ക് ഇക്കുറി രണ്ടക്കം കടക്കാനായില്ല.
ടോം മുൽകെയറിന്റെ പിൻഗാമിയായി 2017 ൽ ജഗ്മീത് സിംഗ് എൻഡിപിയുടെ നേതൃത്വം ഏറ്റെടുത്തത്. രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, 2011 മുതൽ 2017 വരെ ഒന്‍റാറിയോയിൽ പ്രൊവിൻഷ്യൽ പാർലമെന്‍റ് (എംപിപി) അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറൽ പാർട്ടിയുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുനീങ്ങി. ആദ്യം ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് പിന്തുണ നല്‍കിയ അദ്ദേഹം അവസാന നാളുകളില്‍ ഖലിസ്ഥാന്‍ വാദത്തിന് വേണ്ടത്ര പ്രോത്സാഹനം നല്‍കുന്നില്ലെന്ന് കണ്ട് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചിരുന്നു. അതിന് ശേഷമാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് വന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം തുടക്കത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിന് നിർണായക സഖ്യകക്ഷിയായി സേവനമനുഷ്ഠിക്കുകയും ഒടുവിൽ പിന്തുണ പിൻവലിക്കുകയും ചെയ്തു. ഖാലിസ്ഥാൻ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: