Kerala

വിഴിഞ്ഞം തുറമുഖ ചര്‍ച്ചയില്‍ മുഖ്യമന്ത്രി കുടുംബത്തെ പങ്കെടുപ്പിച്ചതിനെ ന്യായീകരിച്ച് ദിവ്യ എസ് അയ്യര്‍

Published by

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യയെയും മകളെയും കൊച്ചുമകനെയും പങ്കെടുപ്പിച്ചതിനെ ന്യായീകരിച്ച് തുറമുഖം എംഡി ദിവ്യ എസ് അയ്യര്‍. മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്. കുടുംബം ഒപ്പം ഉണ്ടായതില്‍ അസ്വഭാവികതയില്ലെന്നും അവര്‍ അവകാശപ്പെട്ടു.
അതിസുരക്ഷാമേഖലയായ തുറമുഖത്തില്‍ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയതിത് വലിയ വിവാദമായിരുന്നു. തന്ത്രപ്രധാനമായ മേഖലകളില്‍ പതിവില്ലാത്തതാണ് ഇത്തരം നടപടികള്‍. കണ്‍േ്രടാളിംഗ് റൂമില്‍ ഉദ്യോഗസ്ഥര്‍ തുറമുഖത്തെ പ്രവര്‍ത്തനരീതി വിശദീകരിച്ചപ്പോഴും കുടുംബാംഗങ്ങള്‍ ഒപ്പം ഉണ്ടായിരുന്നു. രാജഭരണകാലത്ത് പോലും ഇല്ലാത്ത രീതിയാണെന്ന് പിണറായി നടപ്പാക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനെയാണ് ഇപ്പോള്‍ ദിവ്യ എസ് അയ്യര്‍ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുന്നത്. അടുത്തിടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ചതുവഴി കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശബരീനാഥിന്‌റെ ഭാര്യ കൂടിയായ ദിവ്യ വിവാദത്തിലായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക