എറണാകുളം: നടന് ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി. തൊടുപുഴയിലെ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
താന്‍ ലഹരിക്കടിമയാണെന്നും ചികിത്സ വേണമെന്നും നടന് തന്നെയാണ് ചോദ്യം ചെയ്യലിനിടെ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ബംഗളുരുവിലെ ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് ചോദ്യം ചെയ്യലിന് വിധേയയാകാന്‍ എത്തിയതെന്നും നടന് അറിയിച്ചു.
എന്നാല്‍ നാട്ടിലെ ചികിത്സാ കേന്ദ്രത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റാണ് നടന്റെ പിതാവ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. പത്ത് മണിക്കൂറോളമാണ് ഹൈബ്രിഡ് കഞ്ചാവുമായി ബന്ധപ്പെട്ട് നടനെ ചോദ്യം ചെയ്തത്. എന്നാല്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: