ആലപ്പുഴ: സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി മോഡല്‍ കെ.സൗമ്യ എന്നിവര്‍ക്ക്ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ബന്ധമില്ലെന്ന് എക്‌സൈസ്. നിലവില്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്നും വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു.
പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നടന്മാരെയും മോഡലിനെയും വിട്ടയച്ചത്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നേരത്തെ പിടിക്കപ്പെട്ട തസ്‌ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് എക്‌സൈസ് മൂവരെയും വിളിപ്പിച്ചത്.
മാധ്യമങ്ങള്‍ക്ക് നന്ദി എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടന്‍ ശ്രീനാഥ് ഭാസി പ്രതികരിച്ചത്. ഷൈനും ശ്രീനാഥുമായുള്ള പരിചയത്തെ കുറിച്ചാണ് എക്‌സൈസ് തന്നോട് ചോദിച്ചതെന്നും ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും മോഡല്‍ സൗമ്യ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തസ്‌ലിമയുമായി പരിചയം ഉണ്ടെങ്കിലും സാമ്പത്തിക ഇടപാടില്ലെന്നും സൗമ്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: