Kerala

വേടന് പുലിപ്പല്ല് നല്‍കിയത് തമിഴ്‌നാട്ടിലെ ആരാധകന്‍, കഞ്ചാവ് കേസില്‍ വേടന് ജാമ്യം ലഭിച്ചാലും പുലിപ്പല്ല് കേസില്‍ ജാമ്യം കിട്ടില്ല

പുലിപ്പല്ല് തായ്ലന്റില്‍ നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു നേരത്തെ വേടന്‍ പറഞ്ഞതെങ്കിലും വനംവകുപ്പ് ഇക്കാര്യം തള്ളി

Published by

എറണാകുളം : റാപ്പര്‍ വേടന്റെ മാലയിലുളളത് ഇന്ത്യന്‍ പുലിയുടെ പല്ല് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ ആരാധകനാണ് വേടന് പുലിപ്പല്ല് നല്‍കിയത്. അഞ്ചു വയസ് പ്രായമുള്ള പുലിയുടെ പല്ല് എന്നാണ് സൂചന.തൃശൂരില്‍ വച്ച് പുലിപ്പല്ലില്‍ സ്വര്‍ണം കെട്ടി.

മാലയില്‍ യഥാര്‍ത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് വേടനെതിരെ കേസെടുത്തു.ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

കഞ്ചാവ് കേസില്‍ വേടന് ജാമ്യം ലഭിച്ചാലും വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കില്ല. കേസില്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടിവരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പുലിപ്പല്ല് തായ്ലന്റില്‍ നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു നേരത്തെ വേടന്‍ പറഞ്ഞതെങ്കിലും വനംവകുപ്പ് ഇക്കാര്യം തള്ളി. സംരക്ഷിത പട്ടികയില്‍പ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ കുറ്റകരമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by