Categories: India

ലഖ്‌നൗവിലെ മെഡിക്കൽ കോളെജിലെ അനധികൃത മുസ്ലീം പള്ളി പൊളിച്ചുമാറ്റി ; നിയമവിരുദ്ധ കടകൾ ബുൾഡോസറിന് തകർത്ത് യോഗി സർക്കാർ

ഇതുവരെ ആറ് നിയമ നോട്ടീസുകൾ ഈ കയ്യേറ്റക്കാർക്ക് അയച്ചിട്ടുണ്ടായിരുന്നു. എന്നാലും അവർ ഉത്തരവുകൾ കാറ്റിൽ പറത്തി നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണുണ്ടായത്

Published by

മഥുര : ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അനധികൃത നിർമ്മാണത്തിനെതിരെ യോഗി സർക്കാർ ഞായറാഴ്ച നടപടി സ്വീകരിച്ചു. രണ്ട് വർഷമായി അവിടെ നിയമവിരുദ്ധമായി പ്രവർത്തിച്ചു വരികയായിരുന്ന പള്ളിയും കെട്ടിടങ്ങളും പൂർണമായും പൊളിച്ചുമാറ്റി.

ശനിയാഴ്ച യൂണിവേഴ്സിറ്റിയിൽ  പള്ളിയുടെ മറവിൽ നടന്ന അനധികൃത കയ്യേറ്റം നീക്കം ചെയ്യാൻ മെഡിക്കൽ സർവകലാശാലയിലെ ചില ഡോക്ടർമാർ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ മതമൗലിക വാദികൾ കല്ലേറും നടത്തി. കൈയേറ്റക്കാരുടെ കല്ലേറിൽ രണ്ട് ഡോക്ടർമാർക്ക് പരിക്കേറ്റു. തുടർന്ന് കല്ലെറിഞ്ഞ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചു. ഇതോടൊപ്പം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഞായറാഴ്ച സർക്കാർ അധികൃതർ കനത്ത പോലീസ് കാവലിൽ നടപടി സ്വീകരിക്കുകയായിരുന്നു.

അതേ സമയം സാമൂഹിക വിരുദ്ധർ ആരാധനാലയത്തിന് ചുറ്റുമുള്ള പ്രദേശം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് കെജിഎംയു ഡോക്ടർ കെ കെ സിംഗ് പറയുന്നു. നേരത്തെ അവിടെ ഒരു ചെറിയ ശവകുടീരം ഉണ്ടായിരുന്നു. പിന്നീട് അവിടെ ഒരു കടയും കെട്ടിടവും പണിതു. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇത് ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. എങ്കിലും കയ്യേറ്റക്കാർ അവരുടെ അനധികൃത കെട്ടിടം നീക്കം ചെയ്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

കൂടാതെ ഇതുവരെ ആറ് നിയമ നോട്ടീസുകൾ ഈ കയ്യേറ്റക്കാർക്ക് അയച്ചിട്ടുണ്ടായിരുന്നു. എന്നാലും അവർ ഉത്തരവുകൾ കാറ്റിൽ പറത്തി നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണുണ്ടായതെന്നും കെ കെ സിംഗ് കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക