ന്യൂദൽഹി: ഇന്ത്യാ വിരുദ്ധപ്രചാരണം നടത്തിയ ആറു പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. രാജ്യത്ത് മതവിദ്വേഷം പരത്തുന്ന ഉള്ളടക്കങ്ങളടങ്ങിയ 10 ഇന്ത്യൻ ചാനലുകൾക്കും വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2021-ലെ ഐ.ടി. നിയമപ്രകാരമാണ് നടപടി .
ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും തടഞ്ഞിട്ടുണ്ട്. ആജ് തക് പാക്കിസ്ഥാൻ, ഡിസ്കവർ പോയന്റ്, റിയാലിറ്റി ചെക്സ്, കൈസർ ഖാൻ, ദ വോയ്സ് ഓഫ് ഏഷ്യ, ബോൽ മീഡിയ ബോൽ എന്നിവയാണ് തടഞ്ഞ പാക് യൂട്യൂബ് ചാനലുകൾ. ഒരു സമുദായത്തെ ഭീകരവാദികളായി മുദ്രകുത്തുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്തവയാണ് വിലക്കിയ ഇന്ത്യൻ യൂട്യൂബ് ചാനലുകളെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൈനി എജുക്കേഷൻ റിസർച്ച്, ഹിന്ദി മേം ദേഖോ, ടെക്നിക്കൽ യോഗേന്ദ്ര, ആജ് തേ ന്യൂസ്, എസ്.ബി.ബി.ന്യൂസ്, ഡിഫൻസ് ന്യൂസ് 24 ഇന്റു 7, ദ സ്റ്റഡി ടൈം, ലേറ്റസ്റ്റ് അപ്ഡേറ്റ്, എം.ആർ.എഫ്. ടി.വി. ലൈവ്, തഹാഫുസ്-ഇ-ദീൻ ഇന്ത്യ എന്നിവയാണ് വിലക്കിയ ഇന്ത്യൻ ചാനലുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: