കരകുളം: കിള്ളിയാര്‍ സംരക്ഷണയാത്ര ഭാവി തലമുറയോടുള്ള കരുതലാണെന്ന് നാഷ്ണല്‍ സ്കില്‍ ഇന്ത്യാ മിഷന് ഡയറക്ടര്‍ ഓഫ് എക്സാമിനേഷന് ബി.എസ് രാധാകൃഷ്ണന് പറഞ്ഞു. ജലസ്രോതസുകള്‍ മലിനമാണെന്നും ഇത്തരത്തില്‍ ജലസ്രോതസുകള്‍ മലിനമായാല്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടും. ഇത് രാജ്യത്തിന് വിപത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാട്ടിലെ മൃഗങ്ങള്‍പോലും കുടിവെള്ളത്തിനായി അലയുന്ന അവസ്ഥയാണ്. ഇതിനാലാണ് മൃഗങ്ങള്‍ ജനവാസസ്ഥലങ്ങളിലേയ്ക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: