ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെക്കൻ കശ്മീരിലെ വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നാലു തവണ സേന ഭീകരരുടെ തൊട്ടടുത്തു എത്തി.ഹപത് നാർ ഗ്രാമത്തിനടുത്തുള്ള വനങ്ങളിലാണ് ഭീകരരെ ആദ്യം കണ്ടെത്തിയത്. കുൽഗാമിലെ വനങ്ങളിലും ഭീകരരെ കണ്ടു. ഭീകരർ ഒരു വീട്ടിൽ കയറി ഭക്ഷണം മോഷ്ടിച്ചതായും വിവരമുണ്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിൽ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും. തുടർ നീക്കങ്ങൾ ചർച്ചചെയ്യാൻ ലെഫ്റ്റ്നൻ്റ് ഗവർണർ മനോജ് സിൻഹയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. രാവിലെ 10 30നാണ് സമ്മേളനം ചേരുക.ഭീകരാക്രമണത്തെ തുടർന്ന് ടൂറിസം മേഖലയിൽ ഉണ്ടായ പ്രത്യാഘാതവും ജനങ്ങളുടെ ആശങ്കയും സുരക്ഷയും ഉൾപ്പെടെ പ്രത്യേക സമ്മേളനത്തിൽ ചർച്ചയാകും.
അതിനിടെ ജമ്മു കാശ്മീരിൽ ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 12 ഭീകരരുടെ വീടുകൾ ഇതിനോടകം സൈന്യം തകർത്തു . ഇന്ത്യയിൽ മെഡിക്കൽ വിസയിൽ തുടരുന്ന പൗരന്മാരുടെ വിസ കാലാവധി നാളെ അവസാനിക്കും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അട്ടാരി വാഗ അതിർത്തി വഴി 272 പൗരന്മാർ ഇന്ത്യ വിട്ടെന്നാണ് റിപ്പോർട്ട്. പാകിസ്താനിൽ നിന്ന്
629 ഇന്ത്യക്കാർ തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: