India

സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് സെന്തിലും പൊന്‍മുടിയും പുറത്ത്, മുതിര്‍ന്ന മന്ത്രി ദുരൈ മുരുകനും കുരുക്കില്‍

Published by

ചെന്നൈ: തമിഴ് നാട് മന്ത്രി സഭയില്‍ നിന്ന് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയും വനം മന്ത്രി പൊന്‍മുടിയും രാജിവച്ചു. കോഴ വാങ്ങിയ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം മന്ത്രി സ്ഥാനം ഏറ്റെടുത്ത സെന്തില്‍ ബാലാജിയോട് മന്ത്രി സ്ഥാനത്ത് തുടരണോ ജാമ്യം വേണോ എന്ന സുപ്രീം കോടതിയുടെ ചോദിച്ചിരുന്നു ഇതേത്തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് രാജി.
മന്ത്രി പൊന്മുടിയുടെ ഹിന്ദുമത ആചാരങ്ങളെ ലൈംഗികതയുമായി ബന്ധിപ്പിച്ചുള്ള പ്രസംഗങ്ങള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊന്മുടിയെ പാര്‍ട്ടി പദവിയില്‍ നിന്ന് ആദ്യം നീക്കിയിരുന്നു. അതു പോര, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായതോടെയാണ് രാജി.
അതേസമയം അനധികൃത സ്വത്തു സമ്പാദനകേസില്‍ ഡിഎംകെ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന മന്ത്രിയുമായ ദുരൈ മുരുകനെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധി കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്‌ദേഹത്തിന്‌റെ മന്ത്രി സ്ഥാനവും പ്രതിസന്ധിയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക