ശ്രീനഗര്‍: തീവ്രവാദികള്‍ 26 പേരെ വെടിവെച്ച് കൊന്ന കശ്മീരിലെ പഹല്‍ഗാമില്‍ സന്ദര്‍ശനം നടത്തിയ ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി. ഭീകരര്‍ ഇവിടെ സാധാരണക്കാരെ വധിച്ചത് കശ്മീരില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും പിന്തിരിപ്പിക്കാനാണെങ്കില്‍ അതിന് ഒരുക്കമല്ലെന്ന് കാണിക്കാനാണ് അതുല്‍ കുല്‍ക്കര്‍ണി പഹല്‍ഗാമില്‍ എത്തിച്ചേര്‍ന്നത്.പൊതുവേ ഇടത് ചായ് വുള്ള നടനായാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ഈ ദൗത്യം കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ളതാണെന്ന് പറയപ്പെടുന്നു.
“വേറെ ഏതെങ്കിലും പ്രദേശം സന്ദര്‍ശിച്ചാല്‍ എനിക്ക് ഈ സന്ദേശം ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയില്ല എന്നതിനാലാണ് പഹല്‍ഗാം തന്നെ സന്ദര്‍ശിച്ചതെന്നും അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. അതുപോലെ വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്ന പഹല്‍ഗാമില്‍ തീരെ കുറച്ച് വിനോദസഞ്ചാരികള്‍ മാത്രമാണ് ഉള്ളത്. മുംബൈയില്‍ നിന്നും കശ്മീരിലേക്ക് പോകുന്ന ഫ്ലൈറ്റ് കാലിയായിരുന്നുവെന്നും ഈ ഫ്ലൈറ്റുകള്‍ നമ്മള്‍ വീണ്ടും നിറയ്‌ക്കണമെന്നും അതിനായി എല്ലാവരും കശ്മീരിലേക്ക് വരണമെന്നും അതുല്‍ കുല്‍ക്കര്‍ണി ആഹ്വാനം ചെയ്തു.കശ്മീരിനെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് അറിയണമെങ്കില്‍ ഇവിടെ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
“ഈ രാജ്യത്തിന് വേണ്ടിയാണ് നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടത്. ഇത് രാജ്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്. രാജ്യത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്. കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്”. .- അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. “ഈ അവസരത്തില്‍ നമ്മള്‍ അല്‍പം ധൈര്യം കാട്ടിയില്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മള്‍ ധൈര്യം പ്രകടിപ്പിക്കേണ്ടത്?”- അതുല്‍ കുല്‍ക്കര്‍ണി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക