Kerala

വിവാഹ സംഘം സഞ്ചരിച്ച ബസിനു നേരെ പന്നിപ്പടക്കം എറിഞ്ഞു, കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളികളും പിടിയില്‍

കുപ്രസിദ്ധ ഗുണ്ട ആട് ഷമീര്‍ സംഘാംഗങ്ങളായ കൊളവയല്‍ അസീസ്, അജ്മല്‍ എന്നിവരെ പൊലീസ് പിടികൂടി

Published by

കോഴിക്കോട് : കൊടുവള്ളിയില്‍ വിവാഹ സംഘം സഞ്ചരിച്ച ബസിനു നേരെ പന്നിപ്പടക്കം എറിഞ്ഞു.പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ ബസ് ഗുണ്ടാസംഘം സഞ്ചരിച്ച കാറില്‍ ഉരസിയതാണ് ആക്രമണത്തിന് കാരണം.

സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആട് ഷമീര്‍ സംഘാംഗങ്ങളായ കൊളവയല്‍ അസീസ്, അജ്മല്‍ എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍നിന്ന് വടിവാളും ബോബും പിടിച്ചെടുത്തു.

അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് വലിയ ശബ്ദത്തോടെ പൊട്ടി.
പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപം നിന്ന് മാറ്റി.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തില്‍ എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. ഇതിനിടെ അതുവഴി വന്ന കാറില്‍ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും കാര്‍ നടുറോഡില്‍ നിര്‍ത്തിയ ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് ദണ്ഡ് കൊണ്ട് തകര്‍ത്തു.ഇതിന് ശേഷം പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by