ന്യൂദൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ ദു:ഖത്തിലാണ്. അതേസമയം, ഈ ആക്രമണത്തെ പിന്തുണയ്‌ക്കുന്ന ചില രാജ്യദ്രോഹികളും ഉണ്ട്. അത്തരത്തിലൊരാളെ ഉത്തരാഖണ്ഡ് പോലീസ് ഡെറാഡൂണിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഹൽഗാമിൽ നടന്ന കൂട്ടക്കൊലയിൽ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു സഹീൽഖാൻ . ഇതിനിടെ നാട്ടുകാർ സഹീൽഖാനെ പിടികൂടി മർദ്ദിക്കുകയും ചെയ്തു. കയ്യും കാലും ഒടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു .
ഭാവിയിൽ ഇനിയും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നുസ് സഹീൽ ഖാന്റെ ആഘോഷം . “ഇതുവരെ 28 പേർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ, നിങ്ങൾ എല്ലാവരും ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്.. ഹിന്ദു ക്ഷേത്രങ്ങളും ഞങ്ങൾ തകർക്കും. ധരംപൂർ സ്ക്വയറിലെ ക്ഷേത്രവും ഞങ്ങളുടെ കണ്ണുവെട്ടിക്കുന്നു, ഞങ്ങൾ അതും തകർക്കും.” എന്നായിരുന്നു സഹീൽ ഖാന്റെ ഭീഷണി.
കമൻ്റ് വൈറലായതോടെ ക്ഷുഭിതരായ ആളുകൾ സാഹിൽ ഖാനെ ഡെറാഡൂണിൽ വച്ച് പിടികൂടി തല്ലിച്ചതച്ചു . ഇതിന് ശേഷം ഇയാളെ പോലീസിന് കൈമാറി. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: