ജമ്മു : ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് പഹൽഗാം ഭീകരാക്രമണ കേസ് ഏറ്റെടുത്ത എൻഐഎ സംഘം അന്വേഷണം തുടങ്ങി. അന്വേഷണ സംഘങ്ങൾ സ്ഥലത്ത് തെളിവുകൾ ശേഖരിക്കുകയും താഴ്വരയിലെ എൻട്രി-എക്സിറ്റ് പോയിന്റുകൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.
ബുധനാഴ്ച മുതൽ ഭീകരാക്രമണം നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന എൻഐഎ സംഘങ്ങൾ തെളിവുകൾക്കായുള്ള തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. ഒരു ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരുടെ മേൽനോട്ടത്തിലുള്ള സംഘങ്ങൾ ബൈസരൻ താഴ്വരയിൽ തങ്ങളുടെ കൺമുന്നിൽ നടന്ന ഭീകരമായ ആക്രമണം കണ്ട ദൃക്സാക്ഷികളെ ചോദ്യം ചെയ്തുവരികയാണ്.
ഭീകരരെക്കുറിച്ചുള്ള സൂചനകൾക്കായി എൻഐഎ സംഘങ്ങൾ പ്രവേശന, എക്സിറ്റ് പോയിന്റുകളിലും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഭീകരാക്രമണ ഗൂഢാലോചന ചുരുളഴിയുന്നതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരുടെയും മറ്റ് വിദഗ്ധരുടെയും സഹായത്തോടെയാണ് സംഘങ്ങൾ മുഴുവൻ പ്രദേശത്തും സമഗ്രമായ അന്വേഷണം നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: