തിരുവനന്തപുരം: കാലടി സൗത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ജനസദസില്‍ കാലടി നിവാസികളുടെ ആവശ്യം. കിള്ളിയാറില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ ജനങ്ങള്‍ മാറിതാമസിക്കേണ്ട അവസ്ഥയില്‍. പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. പാര്‍ക്കിംഗ് സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നതിനാല്‍ അടിയന്തരമായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണം. മരുതൂര്‍ക്കടവ് പാലത്തിനു സമീപമുള്ള ഓടയുടെ കണക്ടിവിറ്റി നടപ്പാക്കത്തതിനാല്‍ മഴപെയ്താല്‍ സമീപത്തെ വീടുകളില്‍ മലിനജലം കയറുന്നു. ഡ്രയിനേജ് സൗകര്യം എല്ലാ സ്ഥലത്തും എത്തിക്കണമെന്നും ജനസദസില്‍ ആവശ്യമുയര്‍ന്നു. ജനസദസ് സതീഷ് ഗോപി ഉദ്ഘാടനം ചെയ്തു. കാലടി കൗണ്‍സിലര്‍ ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. മണക്കാട് കൗണ്‍സിലര്‍ കെ.കെ.സുരഷ്, പിടിപി നഗര്‍ കൗണ്‍സിലര്‍ അഡ്വ.വി.ജി.ഗിരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: