തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താശവിരുന്നിൽ നിന്നും ഗവർണർമാർ പിന്മാറി. കേരള, ബംഗാൾ, ഗോവ ഗവർണർമാരാണ് വിരുന്നില്‍ നിന്ന് പിന്മാറിയത്. ഇന്ന് ക്ലിഫ് ഹൗസിൽ ആയിരുന്നു മുഖ്യമന്ത്രി അത്താഴ വിരുന്നിന് ഗവർണർമാരെ ക്ഷണിച്ചിരുന്നത്. ഒരാഴ്ച മുൻപാണ് മുഖ്യമന്ത്രിയെ ഇവര്‍ ബുദ്ധിമുട്ട് അറിയിച്ചത്.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് ആദ്യം മുഖ്യമന്ത്രിയോട് ‘നോ’ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങൾക്കിടെ അത്താഴ വിരുന്ന് തെറ്റായ വ്യഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തിയെന്നാണ് സൂചന.
ഒരു മാസം മുമ്പ്, ഞായറാഴ്ച വൈകുന്നേരം അത്താഴവിരുന്നിന് ക്ഷണിക്കാൻ മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവൻ സന്ദർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: