വേനൽക്കാലം അടുക്കുന്നതോടെ കുടിവെള്ളക്ഷാമത്താൽ ഉരുകുന്നവർക്ക് ശാശ്വത പരിഹാരവുമായി കിഫ്ബി. കിഫ്ബി ധനസഹായത്തോടെ വൻ മുതൽമുടക്കിൽ നടപ്പാക്കിയ പദ്ധതികൾ ജലക്ഷാമത്തിന് പരിഹാരമായി. പാലക്കാട് കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാമം രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനത്തിന് 69 കോടി രൂപ അനുവദിച്ചിരുന്നു.
വടകരപ്പള്ളി റെഗുലേറ്ററിനായി 29 കോടി രൂപയാണ് അനുവദിച്ചത്. പെരുമാട്ടി പട്ടഞ്ചേരി, നല്ലപ്പള്ളി സമഗ്ര കുടിവെള്ളപദ്ധതിക്കായി 78 കോടി പത്ത് ലക്ഷം രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ 20 കോടി രൂപയും അനുവദിച്ചു. പ്രധാന നഗരങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി കിഫ്‌ബി ധനസഹായത്തോടുകൂടി 72 പദ്ധതികൾക്ക് 4498 കോടി രൂപയുടെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര നഗരസഭയ്‌ക്കുമായി 41 എം. എല്‍.ഡി ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളായ ജലസംഭരണി, പ്രധാന പമ്പിങ് മെയിന്‍, ഗ്രാവിറ്റി മെയിന്‍ വിതരണ ശ്യംഖല എന്നിവയും നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചായത്തുകളില്‍ ഏകദേശം 20 കീ.മീ അധികം വിതരണ ശൃംഖല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
തൊടുപുഴയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വേനൽക്കാലത്ത് വലിയ ജലക്ഷാമമാണ് അനുഭവിച്ചിരുന്നത്. ഇരു കരകളിലുമുള്ള വീടുകളിലേക്ക് ഒന്നിട വിട്ട ദിവസങ്ങളിലാണ് കുടിവെള്ള വിതരണ നടത്തിയിരുന്നതു പോലും. മുനിസിപ്പാലിറ്റിയുടെ സ്വപ്ന പദ്ധതി യാഥാർഥ്യമായതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: