Kerala

ഇടുക്കിയിൽ അപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു, അപകടം മനഃപൂർവ്വം ഉണ്ടാക്കിയതെന്ന് സംശയം

Published by

ഇടുക്കി: അപകടമുണ്ടായ വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു. ഇടുക്കി ഉപ്പുതറ ആലടിയിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.

സംഭവത്തെ തുടർന്ന് പോലീസ് സിസിടിവി പരിശോധിച്ചു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: accident