കൊച്ചി: കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെ വമ്പൻ ലഹരിക്കടത്ത് തടഞ്ഞ് കസ്റ്റംസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. അഞ്ചരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
പലപ്പോഴും പല മാര്‍ഗങ്ങളിൽ കേരളത്തിലേക്ക് ലഹരി കടത്ത് പിടികൂടിയിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പിടികൂടുന്നത് ആദ്യമാണ്. വിദേശത്തു നിന്ന് കൊച്ചിയിൽ എത്തിച്ച് ഗൾഫിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് കസ്റ്റംസ് സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: