Kerala

പെണ്‍കുട്ടികള്‍ക്കിടയില്‍ എംഡിഎംഎ ഉപയോഗം വ്യാപകമാകുന്നു: ആര്‍. ശ്രീലേഖ

Published by

തിരുവനന്തപുരം: ചില രാഷ്‌ട്രീയ നേതാക്കളുള്‍പ്പെടെ കൊക്കെയ്ന്‍ ഉപയോഗിക്കുന്നുണ്ടെന്നും എംഡിഎംഎ ഉപയോഗം പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നെന്നും മുന്‍ ഡിജിപി ആര്‍. ശ്രീലേഖ പറഞ്ഞു. ലഹരിവിരുദ്ധ ജനകീയ സഭയില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീലേഖ.

ഏഷ്യയില്‍ മുഴുവന്‍ ലഹരിമരുന്ന് എത്തിക്കുന്നത് ഗോള്‍ഡന്‍ ക്രസന്റ് എന്നറിയപ്പെടുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നും മരണ എന്നും അറിയപ്പെടുന്ന തായ്‌ലന്റ്, ലാവോസ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുമാണെന്ന് ശ്രീലേഖ പറഞ്ഞു. മഞ്ഞുവീഴ്ചക്കാലത്ത് സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ചും കടല്‍മാര്‍ഗവുമാണ് ഇവ ഭാരതത്തിലെത്തുന്നത്. കടല്‍മാര്‍ഗം മയക്കുമരുന്ന് എത്തിക്കുന്നതിന് കാസര്‍ഗോഡ് കേന്ദ്രീകരിച്ച് വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതായും മുന്‍ ഡിജിപി
വെളിപ്പെടുത്തി.

വ്യാപകമായ ലഹരിയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനാകണമെന്നും താത്കാലിക സുഖത്തിനുവേണ്ടി ശത്രുരാജ്യങ്ങള്‍ക്ക് ലാഭമുണ്ടാക്കലാണ് ലഹരിവ്യാപനമെന്ന് യുവാക്കളെ പറഞ്ഞ് മനസിലാക്കിക്കണമെന്നും ശ്രീലേഖ പറഞ്ഞു.

ലഹരിവിരുദ്ധ ജനകീയ സഭ സംസ്ഥാന സമിതി രൂപീകരിച്ചു

തിരുവനന്തപുരം: ലഹരിവിരുദ്ധ ജനകീയ സഭ കണ്‍വെന്‍ഷന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ ഡിജിപി ആര്‍. ശ്രലേഖയാണ് ചെയര്‍മാന്‍. ധനഞ്ജയ് സഗ്‌ദേവ്, എം.എസ്. സുനില്‍, ഡോ. ഷെരീഫ് മൂഹമ്മദ്, പ്രൊഫ.എം.എസ്. രമേശന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ രക്ഷാധികാരിമാരും ഫാദര്‍ അലക്‌സാണ്ടര്‍ കൂടാരത്തില്‍, രാജീവ് ആലുങ്കല്‍, ഡോ. ബാലചന്ദ്രന്‍ മന്നത്ത്, ഡോ. രഞ്ജിത്ത് വിജയഹരി, കേണല്‍ അമ്പിളി ലാല്‍ കൃഷ്ണ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്.

കെ. സുരേഷ്‌കുമാര്‍ ആണ് ജനറല്‍ കണ്‍വീനര്‍. ജോയിന്റ് കണ്‍വീനര്‍മാരായി രാജേഷ് കൊല്ലം, എം.കെ. ഉണ്ണികൃഷ്ണന്‍ കോട്ടയം, അഡ്വ.ജി. അഞ്ജനദേവി, കെ.ജി. പ്രിയ, കെ.എസ്. അനില്‍കുമാര്‍, രമേഷ് പെരുമ്പാവൂര്‍ എന്നിവരെയും ട്രഷററായി വി.സി. അഖിലേഷിനെയും തെരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by