തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിന് പിന്തുണ അഭ്യര്‍ത്ഥിച്ച് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. നല്ല രീതിയില്‍ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്‍ മേനോന് കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.പൂരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചെന്നും പറ്റിയാല്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പോലെ അനിഷ്ട സംഭവങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നും നല്ല രീതിയില്‍ പൂരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. സുന്ദര്‍ മേനോന് പറഞ്ഞു.തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി രാവിലെ എകെജി സെന്ററിലെത്തിയത്. മുഖ്യമന്ത്രി വാഹനം നിര്‍ത്തി പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ ഭാരവാഹികള്‍ തൃശൂര്‍ പൂരത്തിന്റെ ബ്രോഷര്‍ കൈമാറി.ദേവസ്വം പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന ഭാരവാഹി മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ട് വന്ദിച്ചെങ്കിലും ഇത് മുഖ്യമന്ത്രി ശ്രദ്ധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: