തിരുവനന്തപുരം :ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമന നടപടികളില്‍ ഇടപെട്ട് ജോലി വാങ്ങി നല്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോര്‍ഡിന്റെ മുന്നറിയിപ്പ്. പല വ്യക്തികളും വാഗ്ദാനവുമായി ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചെന്ന് ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധവും സുതാര്യവുമാണ്. യോഗ്യത മാത്രം അടിസ്ഥാനമാക്കി നടത്തി വരുന്നതാണ്.
വഞ്ചനയില്‍പെട്ടു പോകാതെ ഉദ്യോഗാര്‍ഥികള്‍ ജാഗരൂകരാകണം. തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിന് ഉദ്യോഗാര്‍ഥികള്‍ പൊലീസിനോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയോ വിവരം അറിയിക്കണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: