കർണാവതി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനികൾ രാജ്യം വിടാൻ കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു . ഇതിനു പിന്നാലെ ഗുജറാത്ത് സർക്കാരും കർശന നടപടി എടുക്കാൻ തുടങ്ങിയിരുന്നു . പാക്കിസ്ഥാനികളെ മാത്രമല്ല, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പിടികൂടി നാടുകടത്താൻ ഗുജറാത്ത് സർക്കാർ നടപടി തുടങ്ങി. ബംഗ്ലാദേശികളെ പിടികൂടുന്നതിനായി പോലീസ് ഇന്ന് രാവിലെ അഹമ്മദാബാദിലും സൂററ്റിലും സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു, സൂറത്തിൽ നിന്ന് 134 ബംഗ്ലാദേശികളെയും അഹമ്മദാബാദിൽ നിന്ന് 890 ബംഗ്ലാദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുജറാത്തിൽ ദീർഘകാല വിസയുള്ള 438 പാക്കിസ്ഥാനികളുണ്ട്. ഇതിൽ 77 പാക്കിസ്ഥാനികൾ അഹമ്മദാബാദിലും 44 പേർ സൂറത്തിലും 50 പേർ കച്ചിലും താമസിക്കുന്നു. ഹ്രസ്വകാല വിസയിൽ 7 പാകിസ്ഥാനികൾ ഉണ്ട്, അതിൽ 5 പേർ അഹമ്മദാബാദിലും മറ്റ് 2 പേരിൽ ഒരാൾ ബറൂച്ചിലും ഒരാൾ ബറോഡയിലുമാണ്. ഇവരെയെല്ലാം ഗുജറാത്തിൽ നിന്ന് നാടുകടത്താനുള്ള നടപടികൾ വെള്ളിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വിയുടെ മാർഗനിർദേശപ്രകാരം ഗുജറാത്തിൽ ദീർഘകാലമായി അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾക്കെതിരെ ഗുജറാത്ത് പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.അറസ്റ്റിലായ ബംഗ്ലാദേശികളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: