തിരുവനന്തപുരം: ലോകത്ത് ഭാരതീയ സമൂഹത്തിലൊഴികെ മറ്റെല്ലാ സമൂഹങ്ങളും ഈശ്വരവിശ്വാസത്തില്‍ നിന്നും മാറിനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് അതില്‍ നിന്നും മാറി നില്‍ക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന സെന്‍സസില്‍ ഭാരതത്തില്‍ ഒരു ശതമാനം ആള്‍ക്കാര്‍ പോലും ദൈവത്തെ നിരാകരിക്കുന്നവര്‍ അല്ല എന്നാണ് കണക്ക്. ദൈവവിശ്വാസം പോലുമില്ലാത്ത സമൂഹമായി പല ലോകരാജ്യങ്ങളും മാറുമ്പോള്‍ ഭാരതം ആത്മീയതയെ മുറുകെപിടിക്കുന്ന രാജ്യമായി മാറുന്നു.
സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ ശക്തി, അതാണ് മാനവരാശിക്ക് മുന്നില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും ഭാരതത്തിലെ ജനങ്ങളുടെ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദുത്വമെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിവസം ആയ ഇന്നലെ വൈകിട്ട് നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ എസ്.രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹിന്ദു മഹാ സമ്മേളനം ജനറല്‍ കണ്‍വീനര്‍ ജെ.ശരത്ചന്ദ്രന്‍ നായര്‍, അരുണ്‍ വേലായുധന്‍, അരുണ്‍ എ.കെ.എന്‍ റോയ് കൈലാസ്, അഡ്വ.അഞ്ജനദേവി തുടങ്ങിയവര്‍ സംസാരിച്ചു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഇന്ന്
തിരുവനന്തപുരം: രാവിലെ 10ന് നടക്കുന്ന സമ്മേളനം കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും.
2.30 ന് നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ മറുനാടന്‍ മലയാളി എം.ഡി ഷാജന്‍ സ്‌കറിയ ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്‍.പ്രദീപ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രഞ്ജാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ.നന്ദകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് എം.സംഗീത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ജനറല്‍ കണ്‍വീനര്‍ എസ്.ശരത്ചന്ദ്രന്‍ നായര്‍ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: