പാലക്കാട്: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായുള്ള ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ഉദ്യോഗ് വികാസ്-2025ന്റെ ഉദ്ഘാടന ചടങ്ങില്‍ ഇറാം ഹോള്‍ഡിങ്സ് ചെയര്മാന് ഡോ. സിദ്ദിഖ് അഹമ്മദ്, പ്രേംദീപ് ജൂവല്‍സ് മാനേജിങ് ഡയറക്ടര്‍ ദേവരാജ് ഭാസ്കര്‍, സൂര്യ ഗോള്‍ഡ് ലോണ്‍ മാനേജിങ് ഡയറക്ടര്‍ എസ്. ശിവകുമാറിന്റെ പത്നി ശെല്‍വി ശിവകുമാര്‍, മണ്ണാര്‍ക്കാട് യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് എന്നിവര്‍ക്ക് കേന്ദ്ര ഘനവ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ ‘ജന്മഭൂമി അവാര്‍ഡ്സ്്-2025’ സമ്മാനിച്ചു.
കോണ്‍ക്ലേവില്‍ എന്‍ഐസിഡിസി ജനറല്‍ മാനേജര്‍ വികാസ് ഗോയല്‍, എന്‍ഐസിഡിസി ഡിജിഎം വിഷ്ണു ശര്‍മ, എന്എല്ഡിഎസ് സിഒഒ അരവിന്ദ് ദേവരാജ്, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ ഡോ. ആര്.എച്ച്. ലത, കിഫ് വൈസ് പ്രസിഡന്റ് ആര്. കിരണ്‍ കുമാര്‍, എന്‍ഐസിഡിസി അസി. മാനേജര്‍ രാഹുല്‍ ജഗദീഷ്, മോഹന്‍ മൂര്‍ത്തി, അത്താച്ചി ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എന്‍. രവികൃഷ്ണന്‍, ഇറാം പവര്‍ ഇലക്ട്രോണിക്സ് എച്ച്ആര്‍ അച്ചു അന്ന മാത്യു, തൃശ്ശൂര്‍ എംഎസ്എംഇ ഡവലപ്മെന്റ് ഓഫീസ് തലവന്‍ ജി.എസ്. പ്രകാശ്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഡോ. കെ.പി. സുധീര്‍, ജെയോണ് ഇംപ്ലാന്‍ഡ്സ് എംഡി ടി.സി. ജയശങ്കര്‍, ഷൊര്‍ണൂര്‍ കെഐപിഎസ് സിഇഒ സംഗീതു ആനന്ദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: