ആലുവ : ആലുവയിൽ വാഹന മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പടെ അഞ്ച് പേർ പിടിയിൽ. ആലുവ മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച പേഴക്കാപ്പിള്ളി കളപ്പുരക്കൽ ഷാജി ( അണ്ണാൻകുഞ്ഞ് 44), മൂവാറ്റുപുഴ മടവൂർ വെളിയത്തുപടി പുത്തൻപുരയിൽ സുനിൽ കുമാർ (53) ബൈപാസ് ഭാഗത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച ചുള്ളി തോന്നിക്കോട് കോലാട്ടുകുടി ബിനോയി (43) മാതാ തീയറ്ററിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
പ്രതികൾ സ്ഥിരം മോഷ്ടാക്കളും പല തവണ ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്. മോഷണം ചെയ്ത വാഹനത്തിൽ കറങ്ങി നടന്ന് മറ്റ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മോഷണങ്ങളും തെളിഞ്ഞിട്ടുണ്ട്. ഇവർ മോഷണം നടത്തിയ വാഹനങ്ങൾ കണ്ടെടുത്തു.
ഡി വൈ എസ് പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം. എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർമാരായ കെ.നന്ദകുമാർ. എസ്.എസ്. ശ്രീലാൽ, ബി.എം ചിത്തുജി, സുജോ ജോർജ് ആൻ്റണി, അസി സബ് ഇൻസ്പെക്ടർ സി. ഡി. വിനിൽകുമാർ,സീനിയർ സി പി ഒ മാരായ മാഹിൻഷാ അബൂബേക്കർ, മുഹമ്മദ് അമീർ, കെ. എം മനോജ്, സിറാജുദ്ദീൻ, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: