പെരുമ്പാവൂർ : വീടുകൾ കുത്തി തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം നൗഗോൺ ബോർപേട്ട സ്വദേശി അമിത് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിൽ പോഞ്ഞാശ്ശേരി കനാൽ ജംഗ്ഷൻ ഭാഗത്തുള്ള മുജീബ് റഹ്മാൻ എന്നയാളുടെ വീടിന്റെ വാതിൽ കുത്തി തുറന്ന് പണവും, മൊബൈൽ ഫോണും കവർന്നെടുത്തു. പിന്നീട് ഇയാളുടെ വാടക വീടിന്റെ വാതിൽ കുത്തി തുറന്ന് അവിടെ താമസിച്ചിരുന്നയാളുടെ മൊബൈൽ ഫോണും പണവും കവർന്നെടുക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ജനുവരി 23 ന് വെങ്ങോല ഷാപ്പുംപടി സ്വദേശിനിയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും ഇയാൾ തന്നെ മോഷ്ടിച്ചിരുന്നു. ഈ കേസിൽ പിടിയിലായി ചോദ്യം ചെയ്തപ്പോഴാണ് പോഞ്ഞാശേരിയിലെ മോഷണവും തെളിഞ്ഞത്.
ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, എസ്. ശിവ പ്രസാദ്, എ എസ് ഐ അഷറഫ്, സീനിയർ സി പി ഒ മാരായ രെജിത്ത് രാജൻ, ബിനീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: