India

നാല് പഹല്‍ഗാം തീവ്രവാദികളെ കണ്ടെന്ന് സ്ത്രീ; കശ്മീരിലെ കത്വ വളഞ്ഞ് സുരക്ഷാസേന

പഹല്‍ഗാമില്‍ വെടിവെയ്പ് നടത്തിയ നാല് തീവ്രവാദികളെ കണ്ടെന്ന് ഒരു സ്ത്രീ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കശ്മീരിലെ കത്വ പ്രദേശം വളഞ്ഞ് സുരക്ഷാസേന.

Published by

കശ്മീര്‍ : പഹല്‍ഗാമില്‍ വെടിവെയ്പ് നടത്തിയ നാല് തീവ്രവാദികളെ കണ്ടെന്ന് ഒരു സ്ത്രീ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കശ്മീരിലെ കത്വ പ്രദേശം വളഞ്ഞ് സുരക്ഷാസേന.

26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദികള്‍ പൊടുന്നനെ അപ്രത്യക്ഷമായതിന് ശേഷം ഇതുവരെയും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പ്രദേശവാസികളില്‍ ചിലരുടെ പിന്തുണ ഇവര്‍ക്ക് ലഭിച്ചതായി ഉറപ്പാണ്. ഇവരില്‍ സംശയം തോന്നുന്ന 1500 പേരെ ചോദ്യം ചെയ്തിരുന്നു. എങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

പുല്‍വാമയിലും ബാരാമുള്ളയിലും ഇതുപോലെ തന്നെ തിരച്ചില്‍ തുടരുന്നുണ്ട്. കത്വയില്‍ നിന്നും ഒരു സ്ത്രീയാണ് വെള്ളിയാഴ്ച രാത്രി നാല് തീവ്രവാദികളെ കണ്ടതായി അറിയിച്ചത്. ഇതേ തുടര്‍ന്ന് സൈന്യം അവിടെ തിരച്ചില്‍ തുടരുകയാണ്.

നിരോധിക്കപ്പെട്ട ജമ്മു കശ്മീര്‍ നാഷണല്‍ ഫ്രണ്ട് (ജെകെഎന്‍എഫ്) പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബാരാമുള്ളയിലെ പത്താന്‍ പ്രദേശത്തും സൈന്യം തിരച്ചില്‍ തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക