തിരുവനന്തപുരം : മീഡിയ വൺ ചാനലിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. നിഷാദ് റാവുത്തർ, എസ് എ അജിംസ്, ഓൺലൈൻ എഡിറ്റർ എന്നിവർക്കെതിരെയാണ് പരാതി
ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയുടെ സംപ്രേഷണത്തിന് എതിരെയാണ് ഡിജിപിക്ക് പരാതി നൽകിയത്.ഈ മാസം 23നാണ് പരിപാടി സംപ്രേക്ഷണം ചെയ്തത് .
മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ പരിപാടി വഴി ശ്രമിച്ചുവെന്നും, മഹത്വവൽക്കരിക്കാൻ ബോധപൂർവം ശ്രമം നടത്തിയതായും പരാതിയിലുണ്ട്.പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും പരാതിയുണ്ട്.
ആർട്ടിക്കിൾ 370 ഒഴിവാക്കിയതും തെരഞ്ഞെടുപ്പ് കണക്കിലെടുത്തുമുള്ള രാഷ്‌ട്രീയ തന്ത്രമെന്നും പരിപാടിയിൽ പരാമർശമുണ്ടായിരുന്നു. പരിപാടി രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും കൂടുതൽ പ്രചരിക്കുന്നത് തടയണമെന്നും പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: