ന്യൂദല്‍ഹി: ഡോ. കെ. കസ്തൂരിരംഗന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ട് ഡോ. കെ. കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒയെ ഏറെ ഉത്സാഹത്തോടെ സേവിച്ചുവെന്ന് മോദി പറഞ്ഞു.
‘ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) തയാറാക്കുന്നതില്‍ പങ്ക് വഹിച്ചതിനും ഇന്ത്യയിലെ വിദ്യാഭ്യാസം കൂടുതല്‍ സമഗ്രവും ഭാവിക്കായി സജ്ജവുമാണെന്ന് ഉറപ്പാക്കിയതിനും ഡോ. കസ്തൂരിരംഗനോട് രാജ്യം കടപ്പെട്ടിരിക്കും. നിരവധി യുവ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും മികച്ച മാര്‍ഗദര്‍ശി കൂടിയായിരുന്നു അദ്ദേഹമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ എക്സിലെ പോസ്റ്റ്
‘ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഉന്നത വ്യക്തിത്വമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്റെ വിയോഗത്തില്‍ ഞാന്‍ ഏറെ ദുഃഖിക്കുന്നു.അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാര്‍ന്ന നേതൃത്വവും രാഷ്ട്രത്തിന് നല്കിയ നിസ്വാര്‍ത്ഥ സംഭാവനയും എന്നും ഓര്‍മ്മിക്കപ്പെടും.
അദ്ദേഹം ഏറെ ഉത്സാഹത്തോടെ ഐ.എസ്.ആര്.ഒയെ സേവിച്ചു. നമുക്ക് ആഗോള അംഗീകാരം നേടിത്തന്ന ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം അഭിലാഷപൂര്‍ണമായ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും നൂതനാശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.’
‘ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) തയ്യാറാക്കുന്നതിലും ഇന്ത്യയില്‍ പഠനം കൂടുതല്‍ സമഗ്രവും ഭാവിക്കായി സജ്ജവുമാണെന്ന് ഉറപ്പുവരുത്തുന്നതിലും ഡോ. കസ്തൂരിരംഗന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. നിരവധി യുവ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും മികച്ച മാര്‍ഗദര്‍ശി കൂടിയായിരുന്നു അദ്ദേഹം.
എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, വിദ്യാര്‍ത്ഥികളോടും, ശാസ്ത്രജ്ഞരോടും, അസംഖ്യം ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: