കൊച്ചി : കശ്മീരിൽ ഭീകരവാദാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിയുടെ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് എന്ന യുവാവിനെതിരെയാണ് യുവമോർച്ച നേതാവ് അധീന ഭാരതിയാണ് പരാതി നൽകിയത് . ഇന്ത്യയ്‌ക്കെതിരെ കടുത്ത രീതിയിൽ വർഗീയ വിഷം ചീറ്റുന്ന പോസ്റ്റാണ് ഇയാൾ പങ്ക് വച്ചത് .
‘ ഇന്നല്ലെങ്കിൽ നാളെ കശ്മീർ ഞങ്ങൾ പിടിച്ചെടുക്കുമെന്നും ഇന്ത്യയിൽ നിന്ന് കശ്മീരിനെ വേർപേടുത്തും, ലോകരാജ്യങ്ങൾ ഇന്ത്യയെ കാർക്കിച്ച് തുപ്പും. എന്റെ സഹോദരങ്ങൾ ഇന്ത്യയിലേക്ക് കടന്നു കയറി ഇന്ത്യൻ മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കി മനുഷ്യരെ കൂട്ടം കൂട്ടമായി നശിപ്പിച്ചിരിക്കും. കാലങ്ങളായി കാത്തിരിക്കുകയായിരുന്നു ഈ വിശുദ്ധ യുദ്ധത്തിനു വേണ്ടി . തക്ബീർ വിളിച്ച് ഒരു ദിവസം നിന്റെയെല്ലാം അടുത്ത് ഞങ്ങൾ എത്തും ‘ എന്നാണ് ഇയാൾ പോസ്റ്റിൽ പറയുന്നത് .ഇതിനൊപ്പം പാകിസ്താൻ പതാകയും പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: