Kerala

കൊല്ലത്ത് നിന്ന് കാണാതായ 3 പെണ്‍കുട്ടികളെയും എറണാകുളത്ത് കണ്ടെത്തി

പൊലീസ് അന്വേഷണം നടത്തിവരവെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്

Published by

കൊല്ലം: അഞ്ചാലുംമൂട് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി. ഏഴു മണിക്കൂറിനുശേഷമാണ് ഇവരെ കണ്ടെത്തിയത്.

13,14, 17 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രാത്രി 11.30ഓടെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്. മാളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പെണ്‍കുട്ടികളെ കാണാതായതെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരവെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പരസ്പരം അറിയുന്ന മൂന്നുപേരും ഒന്നിച്ചാണ് പോയത്.

കാണാതാകുന്നതിന് കുറച്ച് സമയം മുമ്പ് മൂന്നു പേരും ഒരു വീട്ടില്‍ ഒരുമിച്ചുണ്ടായിരുന്നു. മറ്റു മുതിര്‍ന്നവര്‍ ഇല്ലാത്ത സമയത്താണ് ഇവരെ കാണാതായത്. പെണ്‍കുട്ടികളില്‍ ഒരാളുടെ പക്കല്‍ മൊബൈല്‍ ഫോണുണ്ടായിരുന്നു. എന്നാല്‍, ഇത് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് സ്വിച്ച് ഓഫ് ആയി. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം പോയെന്ന സംശയത്തില്‍ റെയില്‍വെ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by