Kerala

കോതമംഗലത്ത് അയ്യപ്പന്‍മുടി റോഡില്‍ രാത്രിയില്‍ എത്തിയ ഭീമന്‍ മലമ്പാമ്പിനെ പിടികൂടി

മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജോ വനം വകുപ്പിനെയും പാമ്പുപിടുത്ത വിദഗ്ദ്ധന്‍ മാര്‍ട്ടിന്‍ മേയ്ക്കമാലിയെയും വിവരമറിയിച്ചു

Published by

കോതമംഗലം: അയ്യപ്പന്‍മുടി റോഡില്‍ രാത്രി എത്തിയ ഭീമന്‍ മലമ്പാമ്പിനെ പിടികൂടി. എലവുംപറമ്പ് – അയ്യപ്പന്‍മുടി റോഡില്‍ ചാപ്പലിനു സമീപം റോഡിന് കുറുകെയാണ് പാമ്പിനെ ആദ്യം കണ്ടത്.

മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജോ വനം വകുപ്പിനെയും പാമ്പുപിടുത്ത വിദഗ്‌ദ്ധന്‍ മാര്‍ട്ടിന്‍ മേയ്‌ക്കമാലിയെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് ആളുകള്‍ എത്തിയതോടെ പാമ്പ് സമീപത്തെ പറമ്പിലെ പുല്‍ക്കാട്ടിലൊളിച്ചു.

പിടിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പാമ്പ് വീണ്ടും റോഡിലേക്ക് ചാടി വേഗത്തില്‍ ഇഴഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചു.എന്നാല്‍ ഇതിനിടെ പാമ്പിനെ മാര്‍ട്ടിന്‍ കൂട്ടിലാക്കുകയായിരുന്നു.ഏറെ നേരം പരിശ്രമിച്ചാണ് പാമ്പിനെ മാര്‍ട്ടിന്‍ കൂട്ടിലാക്കിയത്. പാമ്പിനെ വനപാലകര്‍ക്ക് കൈമാറി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by