തിരുവനന്തപുരം: ബഹിരാകാശ സാങ്കേതിക മേഖലയില്‍ ഉന്നത വിദ്യാഭ്യാസ, വ്യാവസായിക സഹകരണം വളര്‍ത്തിയെടുക്കുന്നതിനും നൂതന സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് ടെക്‌നോളജിയും (ഐഐഎസ്ടി) കെസ്‌പേസും കൈകോര്‍ക്കുന്നു.
ഐഐഎസ്ടി ഡയറക്ടര്‍ പ്രൊഫ. ദീപങ്കര്‍ ബാനര്‍ജിയും കെസ്പേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി ലെവിനും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഐഐഎസ്ടിയും കെസ്‌പേസും സംയുക്തമായി ഗവേഷണ, ഉല്‍പ്പന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും എയ്‌റോസ്‌പേസ്, ബഹിരാകാശ സാങ്കേതിക മേഖലകളിലെ ഇന്‍കുബേഷന്‍, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: